അച്ഛനെ ചുറ്റിക്കയ്ക്ക് അടിച്ച്‌ കൊന്ന മകൻ ജാമ്യത്തിലിറങ്ങി അനുജനെ കല്ലിനിടിച്ച്‌ കൊന്നു; തടസം നിന്ന അമ്മയേയും ക്രൂരമായി മര്‍ദിച്ചു, പ്രതി അറസ്റ്റിൽ,

 കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുമ്പന്നം തൃക്കതൃ മഠത്തിപ്പറമ്പില്‍ അഖില്‍ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍വച്ച്‌ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കല്‍ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ആക്രമണത്തിനുശേഷം സമീപത്തെ വീടിന്‍റെ മുകളില്‍ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്‌മിണിക്കും പരിക്കേറ്റിരുന്നു. രണ്ടു വർഷം മുന്പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമല്‍.

ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്. മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്‍റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !