മോദിക്ക് വിഭ്രാന്തി:'കല്യാണ വീടുകളില്‍ മൂലയിലിരുന്ന് അസംബന്ധം പറയുന്ന അമ്മാവന്മാരെ പോലെയാണ് മോദി'; വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി,

മഹാരാഷ്ട്ര: കല്യാണവീടുകളില്‍ മൂലയ്‌ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന് പ്രിയങ്ക ഗാന്ധി. ‘താൻ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകള്‍ തന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുമെന്ന് കരുതുന്നതിനാലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വിഡ്ഢിത്തരങ്ങള്‍ സംസാരിക്കുന്നത്,

എന്നാല്‍ പ്രധാനമന്ത്രിയുടെ വിഡ്ഢിത്തരങ്ങള്‍ പുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്’ എന്നും പ്രിയങ്ക പറഞ്ഞു.

മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും എക്‌സ് -റേ മെഷീനുമായി വന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളെല്ലാം അവര്‍ തട്ടിയെടുക്കും. നിങ്ങളുടെ സ്വര്‍ണവും മംഗല്യസൂത്രവും അവര്‍ തട്ടിയെടുത്ത് വിതരണം ചെയ്യും. നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടും’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

മോദി കോണ്‍ഗ്രസിനെ പുതിയ തരത്തില്‍ വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ വീട്ടില്‍ എക്സ് റേ മെഷീനുമായെത്തി പരിശോധന നടത്തുമെന്നാണ് മോദി പറയുന്നത്, പെട്ടിയില്‍ വെച്ചിരിക്കുന്ന താലി വരെ എടുത്തുകൊണ്ട് പോയി ബാക്കിയുള്ളവര്‍ക്ക് കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ഇതൊക്കെ സാധ്യമാണോയെന്നും വിഭ്രാന്തിയുടെ പുറത്ത് മോദി ഇങ്ങനെ പറയുന്നതാണോയെന്നും പ്രിയങ്ക ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളും സ്വര്‍ണാഭരണങ്ങളും വരെ കണ്ടുകെട്ടുമെന്നും സ്ത്രീകളുടെ മംഗല്യസൂത്രം വരെ തട്ടിയെടുത്ത് വിതരണം ചെയ്യുമെന്നും മോദി പറഞ്ഞതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. നരേന്ദ്രമോദിക്ക് പുറമെ സമാന ആരോപണവുമായി അമിത് ഷാ, രാജ്‌നാഥ്‌ സിംഗ്, യോഗി ആദിഥ്യ നാഥ്‌, മറ്റ് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !