ഏറ്റുമാനൂർ: നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ രാത്രി 10.15ഓടെയാണ് എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനും തുമ്പശേരി പടിക്കുമിടയില്‍ ഹാംഗ്ഔട്ടിനു മുന്നിലായിരുന്നു അപകടം.
ഏറ്റുമാനൂർ സ്വദേശി റെയ്ഹാൻ(24), തിരുവല്ല സ്വദേശി എന്നിവർക്കാണ് പരുക്കേറ്റത്. നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ റെയ്ഹാൻ ഓടിച്ചിരുന്ന ബൈക്കില്‍ എതിർദിശയില്‍നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ റെയ്ഹാനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തിരുവല്ല സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ ഗുരുതരാവസ്ഥയിൽ,
0
ചൊവ്വാഴ്ച, ഏപ്രിൽ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.