കോഴിക്കോട്: വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ പരിപാടികളില്‍ വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിലാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായത്.
പ്ലക്കാർഡുകള്‍ ഉയർത്തിയും ടീച്ചറും ഒത്തുള്ള റാലിയില്‍ പങ്കെടുത്തും പ്രവർത്തകർക്ക് ഹാരി ആവേശമായി.കെ കെ ശൈലജ ടീച്ചറുടെ മണ്ഡല പര്യടനം നാദാപുരം മണ്ഡലത്തില്‍ എത്തിയപ്പോഴാണ് വോട്ടർമാർക്കിടയില്‍ ഒരു സ്പെഷ്യല്‍ അതിഥി കൂടി ചേർന്നത്.
വാദ്യമേളങ്ങളുടേയും വൻജനാവലിയുടേയും അകമ്പടിയോടെ റാലി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി റാലിയില്‍ പങ്കാളിയായത്. സൗത്ത് ഇന്ത്യൻ പര്യടനത്തിനിടെ മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഹാരി. ഇതിനിടയിലാണ് ടീച്ചറുടെ പ്രചരണത്തില്‍ പങ്കാളിയായത്.
ശൈലജ ടീച്ചറിനെ കണ്ടയുടൻ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിക്കാനും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനും ഹാരിക്കും ആവേശമായി. ആദ്യം ഒരു സെല്‍ഫി തുടർന്ന് ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യണമെന്ന പ്ലക്കാർഡുമേന്തി ഹാരി ജാഥയിലും പങ്കാളിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.