കൊല്ലം: സ്വീകരണയോഗങ്ങളില്‍ ഹാരത്തിനു പകരം നോട്ട് ബുക്കുകളും പേനയും സ്വീകരിച്ച് കൊല്ലത്തെ എല്‍ ഡി എഫ്.സ്ഥാനാര്‍ഥി എം മുകേഷ്.ഇങ്ങനെ ലഭിക്കുന്ന നോട്ട് ബുക്കും പേനയും പിന്നീട് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
രണ്ടാരത്തിലധികം പുസ്തകങ്ങളും ആയിരത്തിലധികം പേനയുമാണ് കഴിഞ്ഞ നാലുദിവസം കൊണ്ട് ലഭിച്ചത്. ഇത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി അര്‍ഹതപെട്ടവര്‍ക്ക് കൈമാറും.ഒരു കുട്ടിക്ക് പത്ത് നോട്ട്ബുക്കും അഞ്ച് പേനയും വീതം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനം പൂര്‍ത്തിയാകുമ്പോള്‍ പതിനയ്യായിരത്തിലധികം ബുക്കുകള്‍ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 1500-ഓളം കുട്ടികള്‍ക്ക് ഇവ നല്‍കാനാകും.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാല ഒഴിവാക്കുന്നതെന്നും എം മുകേഷ് പറഞ്ഞു. പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു.ഇതിന് പകരമാണ് പുസ്തകങ്ങളും പേനയും സ്വീകരിക്കുന്നത്. പരിസ്ഥിതി സൗഹൃ ദമാക്കുന്നതിനൊപ്പം അര്‍ഹരായ കുട്ടികള്‍ക്ക് ആശ്വാസവും പകരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.