കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എറണാകുളത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്ന പി.ഡി.പി. ചെയര്മാന് അബ്ദുന്നാസിര്‍ മദ്നി ഇന്ന് ആശുപത്രി വിടും.
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിട്ടുള്ളത്.ഫെബ്രുവരി 20 നാണ് മദ്നിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഒന്നര മാസത്തിന് ശേഷമാണ് ആശുപത്രി വിടുന്നത്. ദിവസേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരാനാണ് തീരുമാനം.
രോഗശമനത്തിനായി പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ മനുഷ്യരോടും മഅ്ദനിയുടെ ബന്ധുക്കള്‍ നന്ദി അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.