ന്യൂഡൽഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി കെ സിദ്ധാർത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്.
സിദ്ധാർത്ഥിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 ാം റാങ്കാണ് സിദ്ധാർത്ഥ് നേടിയത്. നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.ആദ്യ റാങ്കുകളില്‍ ഉൾപ്പെട്ട മലയാളികൾ: വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 ), രമ്യ ആർ ( 45 ), ബിൻ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷൻ (169), മഞ്ജുഷ ബി ജോർജ് (195), അനുഷ പിള്ള (202), നെവിൻ കുരുവിള തോമസ് (225), മഞ്ഞിമ പി (235).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.