മദ്യപിച്ച്‌ ലെക്കുകെട്ടു, റോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍; അര്‍ധരാത്രിയില്‍ വീട്ടിലെത്തിച്ച്‌ പോലീസ്..

കോടഞ്ചേരിയില്‍ തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരം മുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെ ക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11 മണിയോടെ കടയടച്ച്‌ പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞു തിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
യുവതിയെ പെട്രോളൊഴിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരേ ഏതാനും മാസം മുൻപ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവു നായ്ക്കൂട്ടത്തിനുമുന്നില്‍ കുട്ടി അകപ്പെടാതിരുന്നതില്‍ ആശ്വാസം കൊള്ളുകയാണ് നാട്ടുകാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !