നമ്മള്‍ എല്ലാവർക്കും വ്യത്യസ്തമായ ഭക്ഷണ താത്പര്യമാണുള്ളത്. അതിനാല്‍ ചില ഭക്ഷണങ്ങള്‍ നമ്മള്‍ ഒഴിവാക്കുന്നതും പതിവാണ്. അത്തരത്തിലൊന്നാണ് കൂണ്‍.
കൂണ്‍ നമ്മുടെ ഡയറ്റില്‍ പതിവായി കാണുന്ന ഒന്നല്ല. എന്നാല്‍ ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പ്രോട്ടീൻ, അമിനോ ആസിഡുകള്‍, വിറ്റാമിൻ ഡി, ബി2, ബി3 എന്നിവയുടെയൊക്കെ മികച്ചൊരു സ്രോതസുകൂടിയാണിത്.വിറ്റാമിൻ ഡിയുടെ അഭാവമുള്ളവർക്കും വളരെയേറെ ഗുണം ചെയ്യുന്ന ഭക്ഷണമാണിത്. വിറ്റാമിൻ ഡിയുടെ കലവറയാണ് കൂണ്‍. കുട്ടികളുടെ ഡയറ്റിലും കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണിത്. കൂണില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂണ്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്. അതുവഴി ശരീരഭാരം കുറയ്ക്കാം.
ഫൈബർ ധാരാളം അടങ്ങിയ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ തുടങ്ങിയവ അടങ്ങിയ കൂണ്‍ കാഴ്ചശക്തി കൂട്ടാനും ചർമത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
കാത്സ്യം ധാരാളം അടങ്ങിയ കൂണ്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ശരീരത്തിന്റെ മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താനും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന് ഊർജം പകരാനും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും. അതുപോലെ തന്നെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും കൂണിന് കഴിവുണ്ട്.
.jpeg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.