അറിയാമോ?നിസ്സാരക്കാരനല്ല ചക്ക: രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നു: രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, അനേകം പോഷക ഗുണങ്ങളാൽ സമ്പന്നം, അറിയാം വിശദമായി,

മിക്ക വീടുകളിലും കാണപ്പെടാറുള്ള ഒന്നാണ് ചക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ ഒട്ടനവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങുന്നുണ്ട്.

പൊട്ടാസ്യം ധാരാളമായി കാണപ്പെടുന്ന ചക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കാന്‍ സഹായകമാണ്. ചക്കയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിയിരിക്കുന്നതിനാല്‍ ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ മികച്ചതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുള്ള ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്ത് നിർത്താൻ സഹായിക്കും.

ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്‌ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പച്ച ചക്കയിലുള്ള ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ സഹായിക്കുമത്രേ. ചക്കയിലും ചക്കക്കുരുവിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ചക്ക ധൈര്യമായി കഴിക്കാം.

ഫൈബര്‍ ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് മലബന്ധം മാറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉപകാരപ്പെടും. എല്ലുകള്‍ക്കും പേശികള്‍ക്കും വേണ്ട മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്ബന്നമായ ഉറവിടമാണ് ചക്ക. അതുകൊണ്ട് ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്.

വിറ്റാമിന്‍ എ അടങ്ങിയ ചക്ക കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. കലോറി കുറവായതിനാലും നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാലും തടി കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക. ചക്ക കഴിച്ചാല്‍ കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. എന്നിരുന്നാലും ഒന്നും അമിതമായി കഴിക്കുന്നത് പൊതുവേ നന്നല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !