കളിയാക്കിയതിന് ചോര കൊണ്ട് പകരം വീട്ടൽ: യുഎസിൽ കാമുകിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 കാരൻ കുത്തേറ്റു മരിച്ചു,,

 വാഷിംഗ്‌ടണ്‍ ഡിസി: അക്രമികളില്‍നിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14 വയസുകാരന് ദാരുണാന്ത്യം. വ്യോമിംഗില്‍ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം.

റോബർട്ട് ഡീൻ മഹർ എന്ന ആണ്‍കുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടത്. 

കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളില്‍ എത്തിയപ്പോള്‍ 15 വയസുള്ള രണ്ടുപേർ പെണ്‍കുട്ടികളെ പിന്തുടരുന്നതു കണ്ടു. 

ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്‍റെ വയറ്റില്‍ രണ്ടു കുത്തേറ്റു. മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അവന്‍റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്.

ഏതാനും ദിവസം മുമ്പ് മഹർ പ്രതികളെ "ഫ്രീക്ക്സ്' എന്ന് വിളിച്ചിരുന്നത്രെ. മഹറിന്‍റെ കമന്‍റുകള്‍ക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !