അടിവാരം: പൊതു തെരഞ്ഞെടുപ്പില്‍ പൂഞ്ഞാർ -അടിവാരം റൂട്ടില്‍ ഒരു ബസ് പോലും സർവീസ് നടത്തിയില്ല. യാത്രാ സൗകര്യങ്ങള്‍ ഇല്ലാതെ സാധാരണജനം എങ്ങനെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുമെന്ന് പി സി ജോർജ്.
ഏകദേശം 17 ട്രിപ്പുകളാണ് മുടങ്ങിയത്. അടിവാരം -പാലാ റൂട്ടിലോടുന്ന എല്ലാ സ്വകാര്യബസുകളും അധികാരികള്‍ ഇലക‌്ഷൻ ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തതിനാലാണ് ഇത് സംഭവിച്ചത്.സാധാരണയായി കെഎസ്‌ആർടിസി നടത്തിയിരുന്ന ട്രിപ്പുകളും ഇന്നലെ നടത്തിയില്ല. പൊതുഗതാഗതം നിഷേധിച്ചതുവഴി അനേകം വോട്ടർമാർക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തനായില്ല.അതിനു പുറമേ സാധാരണ ജനങ്ങള്‍ക്ക് ഓട്ടോറിക്ഷകളെ ആശ്രയിച്ച് ബൂത്തിലെത്തേണ്ട അവസ്ഥയുമുണ്ടായി.
ഉത്സവമാകേണ്ട തെരഞ്ഞെടുപ്പുകള്‍ ബന്ദായി മാറിയ പ്രതീതിയാണ് ഈ മേഖലയിലുണ്ടായത്. പെരിങ്ങുളം, അടിവാരം ഭാഗങ്ങളില്‍ വോട്ടർമാരോട് കാണിച്ച അധികാരികളുടെ ഈ വോട്ട് നിഷേധത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയർന്നു.
ഒരേ റൂട്ടിലോടുന്ന ബസുകള്‍ തന്നെ ഇലക‌്ഷൻ ഡ്യൂട്ടിക്കായി തെരഞ്ഞെടുക്കുന്നത് സാധാരണ ജനത്തെ ബുദ്ധിമുട്ടിലാക്കുന്നതിനു വേണ്ടി മാത്രമാണ് . അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് തിെരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്ര അന്വേഷണം നടത്തണമെന്ന് ചൈതന്യ സ്വാശ്രയ സംഘം ഭാരവാഹികളായ ജോണി ചാമക്കാലായില്‍ , സാജു മുതിരേ ന്തിയ്ക്കല്‍,ടോമി അമ്ബഴത്തുങ്കല്‍ അലോഷ്യസ് അ ബ്രാഹം ,ജിസോയി ഏർത്തേല്‍ എന്നിവർ ആവശ്യപ്പെട്ടു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.