വേനല്‍ച്ചൂട് താങ്ങാൻ കഴിയാതെ വരുമ്പോള്‍, ശരീരത്തെ തണുപ്പിക്കാനും ചൂടുപിടിച്ച താപനിലയില്‍ നിന്ന് ആശ്വാസം പകരാനും നാം ചില ഭക്ഷണങ്ങളില്‍ അഭയം തേടാറുണ്ട്.എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.
മെലറ്റോണിന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് കുറയുന്നത് ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക തകരാറുകള്‍ക്കും ഇടയാക്കും. ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ.നിങ്ങളുടെ ഉറക്ക ലക്ഷണങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. ഉറക്കത്തിന് മുപ് ചില പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഉറക്കം സമ്മാനിക്കും. നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഇവയാണ്.
ബദാം മില്‍ക്
ഉറക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇത് ശരീരത്തിലെ മെലടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഹോര്‍മോണാണ് മെലടോണിന്‍. തലച്ചോറിലെ സെറോടോണിന്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ധാതുവായ മഗ്നീഷ്യവും ഇതില്‍ ധാരാളമുണ്ട്.
ഗ്രീന്‍ ടീ
നിരവധി ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ഇതില്‍ തയാമിന്‍ അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു തരം അമിനോ ആസിഡ് ആണ് ഇത്
ചമോമൈല്‍ ചായ
ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ചമോമൈല്‍ ടീ മികച്ചതാണ്. ഇത് കഫീന്‍ രഹിതവും ഫ്ളേവനോയ്ഡുകളാല് സമ്പുഷ്ടവുമാണ്. ഉറക്കത്തിന് മുൻപ് ചമോമൈല്‍ ചായ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ചെറി ജ്യൂസ്
നല്ല ഉറക്കം പ്രദാനം ചെയ്യുന്ന ഗുണങ്ങളാല്‍ പ്രശസ്തമായ മറ്റൊരു പാനീയമാണ് ചെറി ജ്യൂസ്. ഉറക്കമില്ലായ്മ ഉള്ളവരില്‍ ഉറക്കം വരാന്‍ ചെറി ജ്യൂസ് സഹായകമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറിയില്‍ കാണപ്പെടുന്ന മെലറ്റോണിന്‍ ആണ് ഇതിന് പിന്നിലെ ഒരു കാരണം. മെലടോണിന്‍ നിങ്ങളുടെ ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്നു. ചെറി ജ്യൂസില്‍ മെലറ്റോണിന്‍ ഉല്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞള്‍ പാല്
ഉറങ്ങുന്നതിനുമുൻപ് മഞ്ഞള്‍ പാല് കുടിക്കുന്നത് ദക്ഷിണേഷ്യയില്‍ ഒരു പരമ്പരാഗതമായ രീതിയാണ്. കാരണം, നല്ല ഉറക്കത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.
എന്നിരുന്നാലും, ചില ആളുകള്‍ക്ക് പാല് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത് ഉറക്കത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് ഡയറി അല്ലാത്ത പാല് തിരഞ്ഞെടുത്ത് അതില്‍ കുറച്ച് മഞ്ഞള്‍ ചേര്‍ത്ത് ചൂടോടെ കഴിക്കാവുന്നതാണ്.
അശ്വഗന്ധ ചായ
ഏറ്റവും പ്രശസ്തമായ ആയുര്‍വേദ സസ്യങ്ങളില്‍ ഒന്നാണ് അശ്വഗന്ധ. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഇത് ഒരു അത്ഭുതകരമായ സൂപ്പര്‍ഫുഡാണ്. സമ്മര്‍ദ്ദം, സന്ധിവാതം, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ചികിത്സിക്കാന്‍ അശ്വഗന്ധ ചായ സഹായിക്കും. ഈ അവസ്ഥകളെല്ലാം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്.
തേങ്ങാവെള്ളം
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം. ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. ഇത് ശരീരത്തെ ശാന്തമാക്കുന്നതിനും എളുപ്പവും സുഖപ്രദവുമായ ഉറക്കം നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, തേങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്, ഇത് സമ്മര്‍ദ്ദത്തിന്റെ അളവ് കുറയാന്‍ സഹായിക്കുന്നു.
പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് ചായയില്‍ അടങ്ങിയിരിക്കുന്ന മെന്തോള് ആന്റിസ്പാസ്മോഡിക് സ്വഭാവമുള്ളതാണ്. ഇത് ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രാത്രികാല ഉദര അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവയുടെ അംശം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേശികളെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു.
ബനാന സ്മൂത്തി
ദിവസത്തിലെ ഏത് സമയത്തു കഴിച്ചാലും വാഴപ്പഴം ഒരു നല്ല ലഘുഭക്ഷണമാണ്. കിടക്കും മുൻപായി ഇത് ഒരു സ്മൂത്തിയില്‍ കലര്‍ത്തുന്നത് ഒരു നീണ്ട ഉറക്കത്തിന് സഹായിക്കും. വാഴപ്പഴത്തില്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്,
ഇവ പേശികളെ വിശ്രമിക്കാന്‍ സഹായിച്ച് നിങ്ങളെ നല്ല ഉറക്കത്തിലേക്ക് നയിക്കും. ഇതിലെ അമിനോ ആസിഡ് ട്രിപ്റ്റോഫാന്‍, മെലറ്റോണിന്‍ എന്നിവയും ഉറക്ക നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.