ഡൽഹി: സ്വന്തം ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തി വന്ന യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി വനത്തില്‍ തള്ളി.
മൃതദേഹം മറവു ചെയ്യാൻ കഥയിലെ നായികയായ ഭാര്യയും സഹായിച്ചു. സച്ചിൻ കുമാർ എന്ന 22 കാരനാണ് ന്യൂഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്. സച്ചിനെ കൊലപ്പെടുത്തിയ കേസില്‍ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ച ഭാര്യ ഷബീന ബീഗവും അറസ്റ്റിലായി.സച്ചിൻ ഡല്‍ഹിയിലെ കോനാട്ട് പ്ലേസിലെ ഹോട്ടലില്‍ വെയ്റ്ററാണ്. ഞായറാഴ്ച മുതല്‍ ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിയുന്നത്.
സച്ചിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍, സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലാക്കി. സംഗം വിഹാറില്‍ ടീ-ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക വിവരം പുറത്തുവരുന്നത്.
ഹാഷിബിന്റെ ഭാര്യ ഷബീന ബീഗവുമായി സച്ചിൻ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും രഹസ്യബന്ധം അറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്കു വിളിച്ചു വരുത്താൻ ഭാര്യ ഷബീനയോട് ആവശ്യപ്പെട്ടു.
വീട്ടിലെത്തിയ സച്ചിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കാറിലാക്കി വനാതിർത്തിയില്‍ തള്ളുകയും ചെയ്തു. ഹാഷിമിന്റെ കയ്യില്‍നിന്നും സച്ചിൻ രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നു എന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.