കോട്ടയം: ജോസ് കെ മാണിയ്ക്ക് പിന്നാലെ സജി മഞ്ഞക്കടമ്പലിനെ പിന്തുണച്ച് മന്ത്രി റോഷി അഗസ്റ്റിനും. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്നായിരുന്നു എന്നാണ് മന്ത്രി റോഷിയുടെ പരാമർശം.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേർന്ന് പ്രവർത്തിക്കണമെങ്കില്‍ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.കോട്ടയത്തെ യുഡിഎഫ് ചെയർമാൻ്റെ രാജി ഫ്രാൻസിസ് ജോർജിൻ്റെ പ്രചരണത്തെ പ്രതികൂലമായി ബാധിച്ചുണ്ട്. സജി മഞ്ഞകടമ്പൻ്റെ രാജി തിരഞ്ഞെടുപ്പ് രംഗത്ത് സജീവ ചർച്ചയാക്കുകയാണ് ഇടത് മുന്നണി. ഇതിനിടയിയാലാണ് സജിയെ പിന്തുണച്ച് റോഷി ആഗസ്റ്റിനും രംഗത്ത് വന്നത്. മികച്ച സംഘാടകനായ സജിക്ക് കേരള കോണ്‍ഗ്രസ്‌എമ്മില്‍ സ്ഥാനം ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് സജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത് പാർട്ടിയില്‍ ചേരുമെന്ന് സജി വ്യക്തമാക്കിയിട്ടില്ല. മാതൃ സംഘടനയായ കേരള കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മടങ്ങുമെന്നാണ് സൂചന. നേരത്തെ സജി മഞ്ഞക്കടമ്പനെ പിന്തുണച്ച് ജോസ് കെ മാണിയും, മന്ത്രി വി എൻ വാസവനും രംഗത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.