ബംഗളൂരു: ആഢംബര ഹോട്ടലിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ 28-കാരന്റെ മൃതദേഹം ചിന്നി ചിതറിയെന്ന് റിപ്പോർട്ടുകള്‍.
റിനൈസൻസ് ഹോട്ടലിലാണ് യുവാവ് ജീവനൊടുക്കിയത്. ഷരണ്‍ എന്ന 28-കാരനാണ് ദാരുമാണ് മരിച്ചത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ഏപ്രില്‍ ആറിനാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്.ഇയാള്‍ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ബാല്‍ക്കണിയില്‍ ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്ന് മറ്റുള്ള താമസക്കാരെ ഉദ്ദരിച്ച് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ചാടുന്നതിന് തൊട്ടു മുൻപ് 19-ാം നിലയില്‍ ബാല്‍ക്കണിയില്‍ ഇരിക്കുന്നത് കണ്ട ദൃക്സാക്ഷികളുമുണ്ട്.
ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഇതിന് മുൻപ് ഇയാള്‍ മൂന്നിലധികം തവണ റൂമെടുക്കുകയും പെട്ടെന്ന് തന്നെ റൂം ഒഴിവാക്കി പോവുകയും ചെയ്തിരുന്നതായി ഹോട്ടല്‍ അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണമറിയാൻ പോലീസ് ശരണിന്റെ ബന്ധുക്കളെ ബന്ധപ്പെട്ട് വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.