എറണാകുളം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി.
2 മാസം മുൻപ് ചിറയിൻകീഴിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന സ്നേഹ (24) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ആലുവ യുസി കോളജ് എംബിഎ വിദ്യാർഥിനിയായിരുന്നു.മകളുടെ മരണ വിവരമറിഞ്ഞ സ്നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്ത്.
ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക് ആണ് സ്നേഹയുടെ അച്ഛന്‍. സഹോദരന്‍ ശിവകുമാർ കംപ്യൂട്ടർ വിദ്യാർഥിയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.