ചണ്ഡീഗഡ്: ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയിലെ നര്‍ണോളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഈദ് ഉല് ഫിത്തര്‍ പ്രമാണിച്ച് അവധിയായിട്ടും സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ജിഎല്‍ പബ്ലിക് സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്,, ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. രേഖകള്‍ അനുസരിച്ച് ആറു വര്‍ഷം മുന്‍പ് ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചിരുന്നു.മദ്യപിച്ച് വാഹനമോടിച്ചു, നിയന്ത്രണം വിട്ട് സ്കൂള്‍ ബസ് മറിഞ്ഞു; ആറു കുട്ടികള്‍ മരിച്ചു, '
0
വ്യാഴാഴ്ച, ഏപ്രിൽ 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.