തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടിങ്ങിനിടെ എട്ടുപേർ മരിച്ചു. ഏഴുപേർ കുഴഞ്ഞുവീണും ഒരാൾ ബൈക്കപടത്തിലുമാണ് മരിച്ചത്.
പാലക്കാട് പെരുമാട്ടി വിളയോടിയിൽ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തു മകൻ കണ്ടൻ (73) ആണ് മരിച്ചത്.ചിറ്റൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിളയോടി നല്ല മാടൻ ചള്ള എസ്എൻ യുപി സ്ക്കൂളിലെ 155 ബൂത്തിലെ വോട്ടറായിരുന്നു മരിച്ച കണ്ടൻ.
സംസ്കാരം 27ന് രാവിലെ 10 ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം ശ്മശാനത്തിൽ. ഭാര്യ: ദൈവാനി. മക്കൾ: ബാബു (കണ്ണൻ), മുരളീധരൻ, ശാന്തി. മരുമക്കൾ: കൃഷ്ണവേണി, സുബ്രഹ്മണ്യൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.