കോഴിക്കോട്: വോട്ട് ചെയ്തപ്പോൾ ഉള്ള വിരലിലെ മഷിയടയാളം 3 വർഷം ആയിട്ടും മാഞ്ഞു പോകാത്ത ധര്‍മസങ്കടത്തിൽ ഒരു വോട്ടർ. അതുകൊണ്ടുതന്നെ ഇത്തവണ വോട്ട് ചെയ്യാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് മുക്കം സ്വദേശി ഉത്രാടം കൈപുറത്ത് കൃഷ്ണനുണ്ണി (61) പോളിംഗ് ബൂത്തിലെത്തിയത്.
അവസാനം പോളിംഗ് ഓഫീസർമാർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വോട്ട് ചെയ്യാൻ അനുമതി നേടുകയായിരുന്നു ഇദ്ദേഹം.കൃഷ്ണനുണ്ണി മുക്കത്തും പരിസരത്തുമായി 30 വർഷത്തോളമായി ഓട്ടോ ഓടിക്കുയാണ്. ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിൽ ആയിരുന്നു ഇദ്ദേഹം.
2021 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ് സമയത്ത് മുക്കം നഗര സഭയിലേക്കുള്ള വോട്ട് ചെയ്‌ത സമയത്തുള്ള വിരലിൽ തേച്ച മഷിയടയാളം ഇതുവരെ പോയില്ല എന്നതാണ് കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.