പഞ്ചസാരയേക്കാള്‍ നല്ലതാണ് ശര്‍ക്കര. എന്നാല്‍ ഈ ശര്‍ക്കരയേക്കാള്‍ നല്ലതാണ് കരിപ്പട്ടി/ പന ശർക്കര. ആയുര്‍വേദത്തില്‍ മരുന്നിലും മറ്റും ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് കരിപ്പട്ടി.
പഞ്ചസാരയ്ക്കുപകരം കരിപ്പട്ടി ഉപയോഗിച്ചു ശീലിച്ചാല്‍ ആരോഗ്യം വർധിപ്പിക്കാം. തമിഴ്നാട്ടില്‍, കരിപ്പട്ടി പലതരം മധുര പലഹാരങ്ങളും ഫില്‍ട്ടർ കാപ്പിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കരിമ്പനയില്നിന്നാണു കരിപ്പട്ടി ഉത്പാദിപ്പിക്കുന്നത്.ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഉത്പാദന പ്രക്രിയയ്ക്ക് ശേഷവും കരിപ്പട്ടിയില്‍ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണ് കരിപ്പട്ടി. ഇരുമ്പിന്റെ സാന്നിധ്യമുള്ള ഒരു വലിയ ഊർജ്ജ സ്രോതസായ കരിപ്പട്ടി വിളർച്ചയ്ക്കുള്ള മികച്ച മറുമരുന്നാണ്. ഇതിന് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുണ്ട്.
പണ്ടുകാലത്ത് പനി വന്നാല്‍ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോള്‍ പന ശർക്കര ഉപയോഗിച്ചിരുന്നത്. കാരണം, ഇതിന്റെ ഔഷധ ഗുണം അന്നത്തെ ആളുകള്‍ക്ക് അറിയുന്നതിനാലാണ് ചുക്കു കാപ്പിയിലും അതുപോലെ സാധാ കാപ്പിയിലും പണ്ടത്തെ ആളുകള്‍ പന ശർക്കര ഉപയോഗിച്ചിരുന്നത്.
കരിപ്പെട്ടിയും ചുക്കും കുരുമുളകും ഗ്രാമ്ബൂവും തുളസിയിലയും കുറച്ചു നറുനീണ്ടിയും ചേർത്ത വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ തൊണ്ടവേദന, തലവേദന, പനി, ജലദോഷം എന്നിവ മാറും. ഈസിനോഫീലിയ, ആസ്ത്മ, അലർജി എന്നീ രോഗങ്ങളകറ്റാൻ കരിപ്പെട്ടി പതിവായി കഴിച്ചാല്‍ മതിയെന്ന് പറയപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.