നിങ്ങളുടെ ഭാര്യമാരുടെ പക്കല്‍ എത്ര ഇന്ത്യന്‍ സാരികളുണ്ട്? എന്തുകൊണ്ടാണ് അവ കത്തിക്കാത്തത്, ബംഗ്ലാദേശ് പ്രധാനമന്ത്രി,

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) പ്രതിഷേധത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാരുടെ കൈവശം എത്ര ഇന്ത്യന്‍ സാരികള്‍ ഉണ്ടെന്നും എന്തുകൊണ്ടാണ് ഇവ കത്തിക്കാത്തതെന്നും വ്യക്തമാക്കണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.

ഭരണകക്ഷിയായ അവാമി ലീഗിന്റെ യോഗത്തിലായിരുന്നു പ്രതികരണം. ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും അവരുടെ ഭാര്യമാരും ഇന്ത്യ സന്ദര്‍ശിച്ച കാലത്ത് സാരികള്‍ വാങ്ങി ബംഗ്ലാദേശില്‍ വില്‍പ്പന നടത്തിയെന്നും ഷെയ്ഖ് ഹസീന പരിഹസിച്ചു.

ഇന്ത്യയില്‍നിന്ന് കൊണ്ടുവരുന്ന ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മറ്റു മസാലകള്‍, മുതലായവ ബിഎന്‍പി നേതാക്കളുടെയും വീടുകളിലില്ലേയെന്നും അവര്‍ ചോദിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !