കാസർകോട്: കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സർവകലാശാലയിലെ ഹിന്ദി- താരതമ്യ സാഹിത്യം വിഭാഗത്തിലെ ഗവേഷകയാണ് റുബി.കഴിഞ്ഞ ഫെബ്രുവരിയില്‍ എം.എഡ്.വിദ്യാർഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. റുബി പട്ടേലിന്റെ മരണത്തിന് പിന്നാലെ സർവകലാശാലയില്‍ എസ്.എഫ്.ഐ. സമരം ആരംഭിച്ചു.
സർവകലാശാലയിലെ കൗണ്‍സിലിങ് സൈക്കോളജിയിലെ ഒഴിവ് നികത്തണമെന്നും വിദ്യാർഥികള്‍ക്ക് സേവനം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. വിദ്യാർഥികള്‍ വൈസ് ചാൻസലറെ മുറിയില്‍ പൂട്ടിയിട്ടു. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എൻ.എസ്.യു.വും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.