ഇടവേളകളില്ലാത്ത പ്രചരണം: നടന്‍ മന്‍സൂര്‍ അലിഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

ചെന്നൈ: വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ മന്‍സൂര്‍ അലിഖാന്‍ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരില്‍ ഇന്നലെ പ്രചാരണത്തിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

സഹായികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണു മന്‍സൂര്‍.

ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ മന്‍സൂര്‍ അലി ഖാന്‍ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണു സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്‍സൂര്‍ പരാജയപ്പെട്ടിരുന്നു

ഇടവേളകളില്ലാത്ത പ്രചാരണമാണ് മന്‍സൂര്‍ അലിഖാന്റെ ആരോഗ്യത്തെ ബാധിച്ചതെന്നും, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !