സഹോദരന്മാർ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിച്ചത് കയ്യാങ്കളിയിൽ, സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു: പ്രതി അറസ്റ്റില്‍,

 തൃശൂർ: വാക്കുതര്‍ക്കം കയ്യാങ്കളിയായി. സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകന്‍ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് സഹോദരന്‍ മഹേന്ദ്രന്‍ (23) കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്ക് മരിച്ചു.

മൃതദേഹം കൊഴിഞ്ഞാമ്പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്‌കാര ചടങ്ങുകള്‍ നടന്നു

ചിറ്റൂര്‍ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്പാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റു ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !