ഭോപ്പാല്‍: 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.കുഞ്ഞിനു ശ്വസിക്കാനായി കുഴലിലൂടെ ഓക്സിജൻ നല്‍കുന്നുണ്ട്. നിരീക്ഷണത്തിനായി കിണറിനുള്ളിലേക്ക് ക്യാമറ കടത്തിവിട്ടെങ്കിലും കുട്ടിയ്ക്ക് അരികിലേക്ക് എത്താൻ ഇതിനുസാധിച്ചില്ല. അതേസമയം, മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
റെവ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മയൂർ എന്ന ആറുവയസ്സുകാരൻ കുഴല്‍ക്കിണറില്‍ അകപ്പെട്ടത്.
വിളവെടുപ്പ് കഴിഞ്ഞ ഗോതമ്പ് പാടത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ മയൂരിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വിവരം ലഭിച്ച ഉടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയെന്നും രണ്ട് ജെസിബികള്‍ ഉള്‍പ്പെടെ വിവിധ സംവിധാനങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദൗത്യത്തിന്റെ ദൃശ്യങ്ങള്‍ റെവ ജില്ലാ കളക്ടർ പ്രതിഭാ പാല് എക്സില്‍ പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.