ക്രൂരത: വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: 17 കാരിയെ പൂട്ടിയിട്ട് ബലാത്സഗം, ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകൊണ്ട് കവിളില്‍ പേരെഴുതി, 22-കാരൻ അറസ്റ്റില്‍.,

ലഖീംപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 22-കാരൻ അറസ്റ്റില്‍.

ഹൈദരാബാദില്‍ പ്രവർത്തിക്കുന്ന സലൂണിലെ ജീവനക്കാരനായ അമൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ ലഖീംപൂരിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്. 17-കാരിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പെണ്‍‍കുട്ടി ഇത് നിരസിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകൊണ്ട് പെണ്‍കുട്ടിയുടെ കവിളില്‍ അമൻ എന്ന് പേരെഴുതിയിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !