തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്.
തിരുവനന്തപുരത്തേക്കു പോകാൻ മകൾക്കൊപ്പംകൊച്ചുവേളി–നാഗർകോവിൽ പാസഞ്ചറിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.ഇന്നലെ രാവിലെ 7.50ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മൂത്ത മകൾ ലക്ഷ്മിയുടെയും ഭർത്താവ് അരുണിന്റെയും വീട്ടിലേക്കു പോകാനാണ് ഇളയ മകൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. ഓടിക്കയറുന്നതിനിടെ ഷീബ ട്രാക്കിലേക്ക് വീണുപോവുകയായിരുന്നു
പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട ഇവരെ പിടിച്ചുകയറ്റാൻ വാതിൽക്കൽ നിന്ന യാത്രക്കാരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചക്രങ്ങൾക്കിടയിൽപ്പെട്ട് കുമാരിയുടെ കാലറ്റു.ആദ്യം കയറിയതിനാൽ അമ്മ അപകടത്തിൽപെട്ട വിവരം മകൾ അറിഞ്ഞില്ല. ഉടനടി ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് മകൾ അറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഷീബ മരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.