ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
പ്രധാനമന്ത്രിയെ 'നുണയന്മാരുടെ സർദാർ' എന്ന് വിശേഷിപ്പിച്ച ഖാർഗെ, ചൈന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയപ്പോള്‍ അദ്ദേഹം 'കറുപ്പ്' കഴിച്ച് ഉറങ്ങിയെന്നും ആരോപിച്ചു.രാജസ്ഥാനിലെ ചിത്തോർഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.
മോദി രാജ്യത്തിന് വേണ്ടിയല്ല ചിന്തിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.
എനിക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ട്, ഞാൻ ഭയപ്പെടില്ല' എന്ന് മോദി പറയുന്നു. നിങ്ങള്‍ക്ക് ഭയമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭൂമിയുടെ വലിയൊരു ഭാഗം ചൈനയ്ക്ക് വിട്ടുകൊടുത്തത്. അവർ അകത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ ഉറങ്ങുകയാരുന്നോ?
നിങ്ങള്‍ ഉറക്കഗുളികകള്‍ കഴിച്ചിട്ടുണ്ടോ? രാജസ്ഥാനിലെ വയലുകളില്‍ നിന്ന് അവർ കറുപ്പ് (ബ്രൗണ്‍ ഷുഗർ) എടുത്ത് നിങ്ങള്‍ക്ക് നല്‍കിയോ? - ഖാർഗെ പരിഹാസ്യ രൂപേണ ചോദിച്ചു.
രാജ്യത്തെ ജനങ്ങളെ പീഡിപ്പിച്ച് കൂടെ കൊണ്ടുപോകാനാണ് മോദി ആഗ്രഹിക്കുന്നത്. അദ്ദേഹം എപ്പോഴും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം നുണയന്മാരുടെ സർദാറാണ് - ഖാർഗെ കൂട്ടിച്ചേർത്തു.
1989 മുതല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ല, എന്നിട്ടും മോദി രാജവംശ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പാർട്ടി സ്ഥാനാർത്ഥി ഉദയ് ലാല്‍ അഞ്ജനയെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചുവെന്നും ഖാർഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം സന്ദർശിച്ചു, എന്നാല്‍ കലാപത്തിന് സാക്ഷ്യം വഹിച്ച മണിപ്പൂരില്‍ അദ്ദേഹം ഇതുവരെ പോയിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.