വയനാട്: ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അഞ്ച് വർഷത്തിന് ശേഷം പിടിയില്‍. തിരികെ നാട്ടിലെത്തിയപ്പോഴാണ് മക്കിയാട് പന്ത്രണ്ടാം മൈല്‍ സ്വദേശി ഉസ്മാനെ തൊണ്ടർനാട് പൊലീസ് മട്ടന്നൂർ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തത്.
2019 ഏപ്രില്‍ മാസം അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ കേസില്‍ ജാമ്യമെടുത്ത ശേഷം ഇയാള്‍ കോടതി നടപടികള്‍ക്ക് ഹാജരാകാതെ വിദേശത്തേക്ക് പോകുകയായിരുന്നു. തൊണ്ടർനാട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജു വിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ പി സൂരജ്, സിവില്‍ പോലീസ് ഓഫീസർ ഇ.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍,
0
ചൊവ്വാഴ്ച, ഏപ്രിൽ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.