ബ്രിട്ടൻ്റെ “സിക്ക് നോട്ട് കൾച്ചർ” അവസാനിപ്പിക്കണമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് ആഹ്വാനം ചെയ്തു.
അസുഖങ്ങൾ കാരണം ജോലിയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടോ എന്നത് സർട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളിൽ നിന്നും മാറ്റി ‘വർക്ക് ആൻഡ് ഹെൽത്ത് പ്രഫഷണിൽ’ പ്രാവീണ്യം നേടിയവരെ ഏൽപിക്കുമെന്നാണ് സുനകിന്റെ പ്രഖ്യാപനം.
ലണ്ടനിലെ സെൻ്റർ ഫോർ സോഷ്യൽ ജസ്റ്റിസിൽ നടത്തിയ പ്രസംഗത്തിൽ , സാമ്പത്തികമായി നിഷ്‌ക്രിയരായ ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സുനക് പറഞ്ഞു. ആളുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങളെ ഞാൻ ഒരിക്കലും തള്ളിക്കളയുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യില്ല. അസുഖ അവധി ഉപയോഗിക്കുന്ന ആളുകളുടെ നിലവിലെ പ്രവണത അംഗീകരിക്കുന്നത് തെറ്റാണെന്ന് സുനക് പറഞ്ഞു.
ഓഫിസ് ഓഫ് നാഷനൽ കണക്കുപ്രകാരം 2024 ഫെബ്രുവരിയിൽ 2.8 മില്യൻ ആളുകളാണ് ബ്രിട്ടനിൽ വിവിധ അസുഖം മൂലം ജോലിയിൽനിന്നും അവധി എടുത്തിരിക്കുന്നത്. ഇത്കണ്ഠയും മാനസീക പിരിമുറുക്കവും മറ്റും അലട്ടുന്നതിന്റെ പേരിൽ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ശമ്പളത്തോടെ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത്.
യുകെ ക്ഷേമ പരിഷ്കരണം ചർച്ച ചെയ്യുന്നതിനിടെയാണ് സുനക് ഇക്കാര്യം പ്രഖ്യാപിച്ചത്. ആനുകൂല്യങ്ങൾ പറ്റി ജീവിയ്ക്കുന്നത് ചിലർക്കെങ്കിലും ജീവിതശൈലിയായി മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.