തൃശ്ശൂർ: ട്രെയിനില്‍ നിന്നു വീണ് അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ബച്ചൻ സിങ്ങാണ് (31) മരിച്ചത്.
പൂനയില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്ന ഇയാള്‍ പുലർച്ചെ രണ്ടുമണിയോടെയാണ് മുള്ളൂർക്കര സ്റ്റേഷനുസമീപം തെറിച്ചുവീണത്.ഒറ്റപ്പാലത്തുനിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്രചെയ്തിരുന്ന ഇയാള്‍ വാതില്ക്കല് ഇരിക്കുകയായിരുന്നു.
ഇതിനിടയിലാണ് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് വിവരം. ഒപ്പമുണ്ടായിക്കുന്ന ബന്ധു തൃശ്ശൂരില്‍ ഇറങ്ങി റെയില്‍വെ സേനയെ അപകടവിവരം അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.