ലഖ്നൗ: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്തുന്നതിന് കന്യാദാനം ആവശ്യമില്ലെന്നും 'സപ്തപദി' മാത്രമാണ് അനിവാര്യമായ ചടങ്ങെന്നും അലഹബാദ് ഹൈക്കോടതി. അഗ്നിക്ക് ചുറ്റും വധൂവരന്മാര് വലംവെക്കുന്ന ചടങ്ങാണ് സപ്തപദി.
വിവാഹത്തിന് 'കന്യാദാനം' ചടങ്ങ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അശുതോഷ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.നിയമപ്രകാരം 'കന്യാദാനം' ചടങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് 'കന്യാദാനം' നിമയപരമായി ഹിന്ദു വിവാഹ നിയമത്തില്‍ നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കിയത്. വിവാഹത്തിന് വധുവിന്റെ പിതാവ് വരന് കൈപിടിച്ചു നല്കുന്ന ചടങ്ങാണ് കന്യാദാനം. ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഈ കേസിന്റെ തീരുമാനത്തിന് ചടങ്ങ് നടത്തിയോ എന്നത് അത്യന്താപേക്ഷിതമല്ലെന്നും സാക്ഷിയെ വിളിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് ആറിന് ലഖ്നൗ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.