മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; നാല്പത്തിയൊൻപതുകാരൻ അറസ്റ്റില്‍,

 കൊച്ചി: ക്യാൻസർ രോഗിയായ സ്ത്രീയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച നാല്പത്തിയൊൻപതുകാരൻ അറസ്റ്റില്‍.

ഞാറക്കല്‍ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടില്‍ ആനന്ദൻ (49) ആണ് അറസ്റ്റിലായത്. രോഗ ബാധിതയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു പ്രതി. ഞാറക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്കൂട്ടർ നിറുത്തി കൈയ്യില്‍ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. സമാനമായ കേസില്‍ അപ്പീല്‍ ജാമ്യത്തിലും, മറ്റു രണ്ടു കേസുകളില്‍ ജാമ്യത്തിലും ആണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ സുനില്‍ തോമസ്, സബ് ഇൻസ്പെക്ടർമാരായ അഖില്‍ വിജയകുമാർ, കെ.കെ.ദേവരാജ്, എ എസ് ഐ മാരായ സി.എ.ഷാഹിർ, സ്വപ്ന, എസ് സി പി ഒ റ്റി.ബി.ഷിബിൻ, കെ.ജി.പ്രീജൻ ബോണ്‍സാലേ, സി പി ഒ വിനീഷ്, രേഷ്മ എന്നിവരാണ് ആനന്ദനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !