,ഷോർട്ട് സർക്യൂട്ട്: വീട് കത്തിനശിച്ചു, പന്ത്രണ്ടുകാരിക്ക് പൊള്ളലേറ്റു,

വെഞ്ഞാറമൂട്: തീപിടിത്തത്തില്‍ വീട് കത്തിനശിച്ചു. പന്ത്രണ്ടുകാരിക്ക് പൊള്ളലേറ്റു.പുല്ലമ്പാറ വെള്ളുമണ്ണടി ബാലൻപച്ച കൊടിവിളാകത്ത് വീട്ടില്‍ ബൈജുദേവിന്റെ വീടാണ് കത്തിനശിച്ചത്ബൈജുവിന്റെ മക്കളില്‍ ഇരട്ടകളിലൊന്നായ അക്ഷയ ദേവിനാണ് പൊള്ളലേറ്റത്

ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഓടും ഷീറ്റും കൊണ്ട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലേറെ ഭാഗവും വീട്ടുസാധനങ്ങളും പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടില്‍ അക്ഷയ ദേവും ഇരട്ടസഹോദരിയും മാത്രമാണുണ്ടായിരുന്നത്.

അക്ഷയ ഉറക്കത്തിലും സഹോദരി ടി.വി കാണുകയുമായിരുന്നു.അക്ഷയ കിടന്നിരുന്ന മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരി ഓടി മുറിയിലെത്തിയപ്പോള്‍ ഷീറ്റ് കത്തുന്നതാണ് കണ്ടത്. 

കുട്ടി ഉടൻ അക്ഷയെ പുറത്തെത്തിക്കുകയും നിലവിളിക്കുകയും ചെയ്തു.ഇതുകേട്ടെത്തിയ പരിസരവാസികള്‍ തീ നിയന്ത്രണ വിധേയമാക്കുകയും വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

നാട്ടുകാർ പൊള്ളലേറ്റ കുട്ടിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !