ഹരിപ്പാട്: കുമാരപുരത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വീടുകയറി ആക്രമിച്ചു കൈ തല്ലിയൊടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കാട്ടില്‍മാർക്കറ്റ് കുറ്റിവേലില്‍ ചിറയില്‍ ശ്രീക്കുട്ടൻ (30), സഹോദരന്മാരും കോണ്‍ഗ്രസ് പ്രവർത്തകരുമായ കാട്ടില്‍ മാർക്കറ്റ് കുറ്റിവേലിക്കാട്ടില് രഞ്ജിത് (38), സന്ദിത്ത് (കിട്ടു -36) എന്നിവരെയാണ് അറസ്റ് ചെയ്തത്.കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സുധീറിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സുധീറിന്റെ പരാതിയില്‍ ഹരിപ്പാട് പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തി വരവെ ഒളിവിലായിരുന്ന പ്രതികളെ ബുധനാഴ്ചയാണ് ആയാപറമ്പില്നിന്നും പിടികൂടുകയുമായിരുന്നു.
20ാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ഒഴിവാക്കി മറ്റൊരാള്‍ക്ക് ചുമതല നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് സുധീർ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.