മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥ: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍; കരുവന്നൂര്‍ വിഷയത്തില്‍ ഇഡി നോട്ടീസ് ധാരണയുടെ ഭാഗമെന്നും കെ മുരളീധരൻ,

തൃശൂര്‍: കേരളത്തില്‍ സിപിഎമ്മും ബി ജെ പിയും തമ്മില്‍ ഡീലുണ്ടെന്ന് യു ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ.മുരളീധരന്‍.

പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡി. നോട്ടീസ് അയച്ചത് ഈ ധാരണയുടെ ഭാഗമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ പേരെ വിജയിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡിയുടെ നോട്ടീസെന്നും മുരളീധരൻ പറഞ്ഞു.

അതല്ലായിരുന്നുവെങ്കില്‍ നേരത്തെതന്നെ നടപടി നടപടികളിലേക്ക് കടക്കേണ്ടതായിരുന്നു. ധാരണ പ്രകാരം തിരുവനന്തപുരവും തൃശൂരും ബി.ജെ.പിക്ക് നല്‍കുകയും മറ്റു സ്ഥലങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുകയുമാണ് തന്ത്രം. ഇത് കോണ്‍ഗ്രസും യു.ഡി.എഫും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതില്‍ തെല്ലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ചില പ്രസ്ഥാനങ്ങളോട് ചില നയങ്ങളുണ്ട്. ആ നയങ്ങളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തെറ്റാണ്. അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വോട്ടുതരുന്നത് കൊണ്ട് പാര്‍ട്ടിയുടെ നയത്തില്‍ മാറ്റമുണ്ടാവില്ല.

മുഖ്യമന്ത്രിക്ക് രണ്ടു മൂന്നു ദിവസമായി പ്രത്യേക മാനസികാവസ്ഥയാണെന്നും ഇതിന്റെ കാരണം എന്തെന്ന് മനസിലാവുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൊടി വച്ചതിനും വെക്കാത്തതിനും പരാതിയാണ്. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ശിവന്‍കുട്ടി വിജയിച്ചത്. പരസ്യമായാണ് എസ്.ഡി.പി.ഐ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചത്.

അന്ന് സിപിഎമ്മിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അന്നും ഇന്നും എസ്.ഡി.പി.ഐയോട് ഒരേ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !