കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (67) ആണ് മരിച്ചത്. മകന് പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് കഴിഞ്ഞ ദിവസം മകനെതിരെ കേസെടുത്തിരുന്നു. ഇന്നലെ വീണ്ടും പ്രമോദ് അച്ഛനെ മര്‍ദിക്കുകയായിരുന്നു. മകന് പൊലീസ് കസ്റ്റഡിയിലാണ്.തുടര്‍ച്ചയായി രണ്ട് ദിവസം മകന് അച്ഛനെ മര്‍ദിക്കുകയായിരുന്നു. ഇരുമ്പു വടികൊണ്ട് തലയ്ക്ക് പരിക്കേറ്റ അപ്പുക്കുഞ്ഞിക്ക് 15 ഓളം സ്റ്റിച്ചുകളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് മരണം സംഭവിച്ചത്.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രമോദ് വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. അതിന് ശേഷം ഇന്നലെ വൈകിട്ട് വീണ്ടും വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.