13 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബള്‍ഗേറിയയും റൊമാനിയയും ഭാഗികമായി യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങളുടെ ഗ്രൂപ്പിലേക്ക് എത്തി. ഈ രണ്ട് രാജ്യങ്ങളും 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണെങ്കിലും ഷെങ്കണ്‍ ഏരിയ അഥവാ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായിരുന്നില്ല.
ഈരാജ്യങ്ങളിലെ ജനങ്ങൾക്ക് യൂറോപ്പിലെ ഷെങ്കന്‍ അംഗരാജ്യങ്ങളിലേക്കും വിമാനമാര്‍ഗവും കടല്‍മാര്‍ഗവും വിസ രഹിതമായി യാത്രചെയ്യാം. എന്നാല്‍, കര അതിര്‍ത്തിവഴി യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. അഭയാര്‍ഥികളുടെ ഒഴുക്കുഭയന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഷെങ്കന്‍സോണില്‍ പൂര്‍ണമായും അംഗങ്ങളാകുന്നതിനെ ഓസ്ട്രിയ എതിര്‍ക്കുന്നതിനാലാണിത്.
ബള്‍ഗേറിയയും റൊമേനിയയും അവരുടെ കറന്‍സികള്‍ ഉടന്‍ തന്നെ യൂറോയിലേക്ക് മാറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ഇവരും യൂറോപ്യന്‍ യൂണിയന്റെ പൊതുവായ കറന്‍സി വ്യവസ്ഥയിലേക്ക് മാറേണ്ടി വരും. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇരു ബാള്‍ക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും.
അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്‌പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ ഉടമ്പടി്യുടെ പ്രത്യേകത.
ലോകത്തെ ഏറ്റവും വലിയ നിയന്ത്രണരഹിത യാത്രാ പ്രദേശമാണ് ഷെങ്കണ്‍ എന്ന് പറഞ്ഞ ഇയു കമ്മിഷന്‍ പ്രസിഡന്റ് Ursula von der Leyen, റൊമാനിയയ്ക്കും, ബള്‍ഗേറിയയ്ക്കും വലിയ നേട്ടമാണിതെന്നും, ചരിത്രനിമിഷമാണ് കൈവന്നിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
1985-ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ബള്‍ഗേറിയയും റൊമാനിയയും ചേരുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 29 ആകും. റൊമാനിയയ്ക്കും, ബള്‍ഗേറിയയ്ക്കും മുമ്പ് 27 ഇയു അംഗരാജ്യങ്ങളിലെ 23 രാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഷെങ്കണ്‍ ഏരിയ.
- സ്ലോവേനിയ
- ബെൽജിയം
- ഡെൻമാർക്ക്
- സ്പെയിൻ
- ഗ്രീസ്
- ലിത്വാനിയ
- ജർമ്മനി
- സ്വീഡൻ
- ലാത്വിയ
- പോളണ്ട്
- ചെക്ക് റിപ്പബ്ലിക്
- നെതർലാൻഡ്സ്
- സ്വിറ്റ്സർലൻഡ്
- സ്ലൊവാക്യ
- നോർവേ
- ഐസ്ലാൻഡ്
- മാൾട്ട
- ഇറ്റലി
- ഫ്രാൻസ്
- ഫിൻലാൻഡ്
- ഹംഗറി
- ലക്സംബർഗ്
- പോർച്ചുഗൽ
- ലിച്ചെൻസ്റ്റീൻ
- ഓസ്ട്രിയ
- എസ്റ്റോണിയ
ഇയു അംഗങ്ങളല്ലാത്ത സ്വിറ്റ്‌സര്‍ലണ്ട്, നോര്‍വേ, ഐസ്ലന്‍ഡ്, ലെങ്കാഷന്‍ എന്നിവയും ഷെങ്കണ്‍ ഏരിയയില്‍ അംഗങ്ങളാണ്.
എങ്കിലും യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ട് ഷെങ്കണ്‍ ഏരിയയില്‍ അംഗമല്ലാത്തതിനാല്‍, ഷെങ്കണ്‍ വിസയുമായി വരുന്നവര്‍ക്ക് വേറെ ഐറിഷ് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല.
ഏകദേശം 3.5 മില്യണ്‍ ആളുകളാണ് നിയന്ത്രണങ്ങളില്ലാതെ ഷെങ്കണ്‍ പ്രദേശത്ത് ദിവസേന അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.