സന: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ അംഗങ്ങളും യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടത്തും. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികള്‍ സ്വീകരിക്കുക.12 വർഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ ഇന്നലെ ജയിലില്‍ വെച്ച് നേരില്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ മകള്‍ക്കൊപ്പം കഴിയാനും അവര്‍ക്ക് കഴിഞ്ഞു. മകളെ കണ്ട ആ നിമിഷത്തില്‍ തന്നെ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞെന്ന് അവര്‍ പ്രതികരിച്ചിരുന്നു. "മമ്മീ.. കരയരുത് സന്തോഷമായിട്ടിരിക്കണം. എല്ലാം ശരിയാകും." - എന്ന് മകള്‍ പ്രതികരിച്ചെന്നും അവര്‍ പറഞ്ഞു.
2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. മകളുടെ മോചനം തേടി അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നിയമപോരാട്ടത്തിലായിരുന്നു. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവല്‍ ജെറോമാണ് പ്രേമകുമാരിയ്ക്കൊപ്പമുള്ളത്. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.