ആഗ്ര: മനസ് മരവിപ്പിക്കുന്നൊരു വാർത്തയാണ് ആഗ്രയില്‍ നിന്ന് പുറത്തുവരുന്നത്. ഗോതമ്പ് അരിയുന്ന യന്ത്രത്തില്‍ കുടുങ്ങിയ 14-കാരൻ ദാരുണമായി മരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ ഫാമില്‍ ജോലി ചെയ്തിരുന്ന കുട്ടിയാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ മെഷീനില്‍ കുടുങ്ങി അതി ദാരുണമായി മരിച്ചത്.യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ പെട്ടെന്നുണ്ടായ കാറ്റില്‍ മെഷീൻ മൂടാൻ ഉപയോഗിച്ചിരുന്ന ടാർപോളിൻ പറന്ന് 14-കാരന്റെ ശരീരത്തില്‍ കുടുങ്ങുകയും കുട്ടി ബാലൻസ് തെറ്റി യന്ത്രത്തിനുള്ളില്‍ വീഴുകയുമായിരുന്നു. എന്നിട്ടും മെഷീൻ നില്‍ക്കാതെ പ്രവർത്തിച്ചു. മെഷീനില്‍ അകപ്പെട്ട കുട്ടി ചതഞ്ഞരഞ്ഞാണ് പുറത്തുവന്നത്.
യന്ത്രത്തിന്റെ ശബ്ദത്തില്‍ സംശയം തോന്നി, അടുത്ത കൃഷിടങ്ങളില്‍ നിന്ന് വന്ന തൊഴിലാളികള്‍ മെഷീൻ ഓഫാക്കി. ശേഷം കാണുന്നത് അവയങ്ങള്‍ ഛിന്നഭിന്നമായ കുട്ടിയുടെ മൃതദേഹമാണ്.മെഷീന്റെ തുറന്ന ഭാഗത്ത് കുട്ടിയുടെ കാലുകള്‍ കാണാവുന്ന നിലയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏറെ പരിശ്രമത്തിനൊടുവിലാണ് യന്ത്രത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഇത് പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.