കോട്ടയം :പാലാ എലിക്കുളം പഞ്ചായത്തിൽ പതിനാറോളം കുടുംബശ്രീ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി.
കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, മുൻ CDS ചെയർപേഴ്സൺ എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ട കുടുംബ ശ്രീ പ്രവർത്തകർ ആരോപിക്കുന്നു.സിപിഎം നിയന്ത്രണത്തിലുള്ള പൊൻകുന്നം അർബൻ ബാങ്കിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായി ആണ് കുടുംബ ശ്രീ പ്രവർത്തർ ആരോപിക്കുന്നത്.
13 അംഗങ്ങളുടെ വ്യജ ഒപ്പും, രേഖകളും ഉണ്ടാക്കിയാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും പരാതിക്കാർ പറയുന്നു.
തട്ടിപ്പിൽ അർബൻ ബാങ്കിനും പങ്കുള്ളതായും 13 അംഗങ്ങളെ നേരിൽ കാണാതെ, ബാങ്കിൽ വന്ന് ഒപ്പിടാതെ, ഇവരുടെ അക്കൗണ്ടിൽ അല്ലാതെ എങ്ങിനെയാണ് മറ്റു മൂന്ന് പേരുടെ കയ്യിൽ ക്യാഷ് കൊടുത്തതെന്നും തട്ടിപ്പിന് ഇരയായവർ ചോദിക്കുന്നു.
എല്ലാ സാമ്പത്തിക ഇടപാടുകളും അക്കൗണ്ട് വഴി മാത്രമേ നടത്താവു എന്നുള്ളപ്പോൾ അർബൻ ബാങ്ക് വൻ അഴിമതി ആണ് നടത്തിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
തട്ടിപ്പിന് ഇരയായ 13പേരും ചേർന്ന് പൊൻകുന്നം പോലീസിൽ പരാതി നൽകിയപ്പോൾ, തട്ടിപ്പ് നടത്തിയ മുൻ CDS ചെയർ പേഴ്സണെയും, കുടുംബശ്രീയുടെ പ്രസിഡന്റ്, സെക്രട്ടറിയെയും വിളിച്ചുവരുത്താൻ പോലും പോലീസ് തയ്യാറായില്ലന്നും പരാതിക്കാർ ആരോപിക്കുന്നു.
സംഭവത്തെ തുടർന്ന് ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടിപ്പിന് ഇരയായവർക്ക് എല്ലാം നിയമ സഹായവും വാഗ്ദാനം ചെയ്തു.
സിപിഎം സഹകരണ മേഖലകളിൽ നടത്തുന്ന കൊള്ളയുടെ നേർക്കാഴ്ച്ചയാണ് എലിക്കുളത്ത് നടന്നിരിക്കുന്നതെന്നും ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.