തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി.
ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗങ്ങളും മറ്റ് പരിപാടികളും റദ്ദാക്കിയതായി കെപിസിസി ആക്‌ടിംഗ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസൻ അറിയിച്ചു.അനാരോഗ്യത്തെ തുടർന്നാണ് രാഹുല്‍ ഗാന്ധി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം റാഞ്ചിയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലിയില്‍ നിന്നും അവസാന നിമിഷമാണ് രാഹുല്‍ പിന്മാറിയത്. അസുഖ ബാധിതനായതിനെ തുടർന്ന് രാഹുലിന് നിലവില്‍ ഡല്‍ഹി വിടാൻ കഴിയില്ലെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇന്നലെ സത്നയില്‍ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാനും രാഹുല്‍ തയ്യാറായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി അസുഖ ബാധിതനായത്. ഇതോടെ ഈ രണ്ട് പ്രധാന പരിപാടികളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലെ പരിപാടികളിലും മാറ്റം ഉണ്ടായിരിക്കുന്നത്.
ഇതില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി എന്താണെന്ന് വെച്ചാല്‍ കേരളത്തിലെ വോട്ടെടുപ്പിന് ഇനി ശേഷിക്കുന്നത് കേവലം നാല് നാളുകള്‍ മാത്രമാണ്. അവസാന ലാപ്പില്‍ രാഹുലിനെ ശക്തമായി പ്രചരണ രംഗത്ത് ഇറക്കാൻ ആയിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. രാഹുല്‍ മത്സരിക്കുന്ന വയനാട് സീറ്റ് മാത്രം മുന്നില്‍ കണ്ടായിരുന്നില്ല ഈ നീക്കം.
മറ്റ് സീറ്റുകളുടെ കൂടി ഫലത്തെ സ്വാധീനിക്കാൻ രാഹുലിന്റെ സാന്നിധ്യത്തിന് കഴിയുമെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടിവരയിടുന്നത്. എന്നാല്‍ ഈ മോഹമാണ് ഇപ്പോള്‍ വെള്ളത്തിലായിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുക.
പ്രചരണത്തിന് ആവട്ടെ ബുധനാഴ്‌ച വൈകീട്ട് വരെയാണ് സമയം ഉണ്ടാവുക. ശേഷിക്കുന്ന രണ്ട് ദിവസങ്ങളില്‍ രാഹുലിനെ കേരളത്തിലേക്ക് എത്തിക്കാനാവുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.പ്രത്യേകിച്ച് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഓളം പ്രചരണത്തില്‍ ഇക്കുറി കാത്തുസൂക്ഷിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന മുറുമുറുപ്പുകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുകയും ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.