മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച്‌ അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്തു : പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും,,

 തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച്‌ അവശയാക്കി ശേഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന   കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.

ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് R രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2020 ജൂണില്‍ അഞ്ചാം ക്ലാസ്സ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ 10 മണിക്ക് പ്രതി കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മനോരോഗിയായ അമ്മ വിടിന് മുന്നില്‍ നില്‍ക്കുക്കയായിരുന്നു. 

കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദ്ദിച്ച്‌ അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും കുട്ടിയുടെ അനുജനും വീടിന് പുറത്തേക്ക് വന്നു. കുട്ടിയുടെ അനുജനയെ വിരട്ടിയോടിച്ച്‌ ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു. പീഢനത്തില്‍ അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തി.

കുട്ടി പുറത്ത് ഇറങ്ങിയപ്പോള്‍ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച്‌ കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു. വീട്ടില്‍ ആരും നോക്കാൻ ഇല്ലാത്തതിനാല്‍ കുട്ടി സർക്കാർ ഹോമില്‍ നിന്നാണ് പഠിച്ചിരുന്നത്. 

സംഭവത്തില്‍ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോള്‍ ആണ് കുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പോലീസില്‍ വെളിപെടുത്തുകയായിരുന്നു. പിഴതുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ RS വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. നഗരൂർ പോലീസ് സ്റ്റേഷൻ SI മാരായ എം സഹില്‍, എം സലീം, എസ്. എസ് ഷിജു കേസിൻ്റെ അന്വേഷണം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !