കോട്ടയം: തടിമില്ലില്‍ ജോലി ചെയ്യുന്നതിനിടെ അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 52കാരനായ ഷാജി ജോർജിന്റെ കൈ പൂർവ്വ സ്ഥിതിയിലാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റിയില്‍ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ അറ്റുപോയ ഇടതുകൈപ്പത്തി വീണ്ടും തുന്നിച്ചേർത്ത് പൂർവ്വസ്ഥിതിയിലാക്കിയത്. കൈകള്‍ ഉപയോഗിച്ച് വീണ്ടും ജോലികള്‍ ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഷാജി പറഞ്ഞു. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്‍ തൊഴിലാളിയുമാണ് ഷാജി ജോർജ്. ഡോ. ശ്രീജിത്ത് ആർ നായരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.തടിമില്ലിലെ ജോലിക്കിടയില്‍ കൈപ്പത്തി അറ്റു; ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ശേഷം കൈപ്പത്തി പൂര്‍വ്വസ്ഥിതിയില്‍,,
0
ഞായറാഴ്ച, ഏപ്രിൽ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.