കടുത്ത ചൂടിന് ആശ്വാസം: ശക്തമായ മഴ, ഇടിമിന്നല്‍, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും,മഴ മുന്നറിയിപ്പ്,

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും .

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ കടുത്ത ചൂട് തുടരും. അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയില്‍ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. 

കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പ്  ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കീ.മീ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളില്‍ ജില്ലകളില്‍ മഴ പെയ്തിരുന്നു. എന്നാല്‍ വടക്കൻ കേരളത്തില്‍ കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരില്‍ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !