തിരുവനന്തപുരം: സ്പ്രിങ്ക്ളർ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
മാസപ്പടിക്കേസിനേക്കാള്‍ വലിയ കേസാണ് സ്പ്രിങ്കല്‍ അഴിമതിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. കൈവശമുള്ള രേഖകള്‍ അന്വേഷണ ഏജൻസികള്‍ക്ക് കൈമാറുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് പറഞ്ഞു.കേന്ദ്ര അന്വേഷണ ഏജൻസികള്‍ അന്വേഷിക്കണമെന്നാണ് ആവശ്യമെന്ന് സ്വപ്ന പറഞ്ഞു. സ്പ്രിങ്കളർ കേസ് അങ്ങനെയങ്ങ് ഒഴിഞ്ഞുപോകാൻ പറ്റില്ല. ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഇതില്‍ അടുത്ത നടപടിയിലേക്ക് കടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇപ്പോള്‍ പരാതി നല്‍കുന്നതിന് തിരഞ്ഞെടുപ്പുമായി ഒരുബന്ധവുമില്ലെന്ന് അവർ അവകാശപ്പെട്ടു. വീണ വിജയനും പിണറായി വിജയനും തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് എം. ശിവശങ്കർ തന്നോട് കുറ്റസമ്മതം നടത്തിയതായി സ്വപ്ന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.