പ്രതിഷേധക്കണി: വിഷുവിനും പാതി ശമ്പളവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിൽ; കെബി ഗണേഷ് കുമാർ വാഗ്ദാനം നല്‍കിയത് വെറുതെയായി,,.

തിരുവനന്തപുരം: വിഷുവിനും കെഎസ്‌ആർടിസി ജീവനക്കാർക്ക് പൂർണ ശമ്പളം പ്രതീക്ഷ മാത്രം. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചിട്ടുള്ളത്.

ശമ്പളം മുഴുവനായി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാർ പ്രതിഷേധ കണി ഒരുക്കി പ്രതിഷേധിച്ചു. വിഷുദിനത്തില്‍ കെഎസ്‌ആർടിസി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജീവനക്കാർക്ക് മാസങ്ങളായി മുഴുവൻ ശമ്പളവും നല്‍കുന്നില്ല. ജീവനക്കാരുടെ യാതൊരു തരത്തിലുള്ള അഭിപ്രായങ്ങളും പരിഗണിക്കാതെ ഗഡുക്കളായാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അതും അധികൃതർക്ക് തോന്നുമ്പോള്‍ മാത്രമാണ് ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്നും ബിഎംഎസ് പ്രവർത്തകർ പറഞ്ഞു.

എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നല്‍കും. ചിലവുകള്‍ ചുരുക്കാനും പാഴ്‌ച്ചിലവുകള്‍ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങള്‍

സ്വീകരിക്കാൻ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നെല്ലമായിരുന്നു അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാർ വാഗ്ദാനം നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !