വർക്കലയിൽ തുണിക്കടയിൽ വൻ തീപിടുത്തം: വസ്ത്ര ശേഖരം പൂർണമായും അഗ്നിക്കിരയായി. ആളപായമില്ല,

വർക്കല: വടശ്ശേരിക്കോണം ജങ്ഷനില്‍ പ്രവർത്തിക്കുന്ന ടെക്സ് വാലി ടെക്സ്റ്റൈല്‍സില്‍ വൻ തീപിടിത്തം. ആളപായമില്ലെങ്കിലും ശ്വാസ തടസ്സമുണ്ടായതുമൂലം ജീവനക്കാരെ ആശുപത്രിയിലാക്കി.സ്ഥാപനത്തിലെ വസ്ത്ര ശേഖരം പൂർണമായും അഗ്നിക്കിരയായി.

ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ചെറിയ തോതിലുണ്ടായ തീ നിമിഷങ്ങള്‍ക്കകം ആളി ക്കത്തുകയായിരുന്നു. കനത്ത പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയ സ്ഥാപനത്തിലെ ജീവനക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു. 

താഴെ പ്രവർത്തിക്കുന്ന മുത്തൂറ്റ് ബാങ്കിലെ ജീവനക്കാർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇവരെയെല്ലാം അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

തമിഴ്നാട് സ്വദേശികളാണ് വർഷങ്ങളായി സ്ഥാപനം നടത്തിവരുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. വർക്കല, ആറ്റിങ്ങല്‍, കിളിമാനൂർ മേഖലകളില്‍ നിന്നുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ നിന്നാണ് വസ്ത്രങ്ങളെടുത്ത് വില്‍പന നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ സ്റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു. 

ഇവയെല്ലാം കത്തിച്ചാരമായി. വർക്കല, കല്ലമ്പലം ,ആറ്റിങ്ങല്‍ യൂനിറ്റുകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തമുണ്ടാക്കിയതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !