തൃശൂർ: ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ ആള് കണ്ടത് അലമാരയില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ചഅല്ഫാം എലി കഴിക്കുന്നതാണ്.,
ഉടനെ ഈ ദൃശ്യം അയാള്‍ ക്യാമറയില്‍ പകർത്തി, അധികൃതര്‍ക്ക് എത്തിച്ചു. ഉടനെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി.തൃശൂർ കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിലാണ് സംഭവം. രാത്രിയിലായിരുന്നു എലിയുടെ ഈ വിളയാട്ടം.
ഹോട്ടലില്‍ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വച്ചിരുന്ന അല്‍ഫാം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്. മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച് റസ്റ്റോറന്റില്‍ പരിശോധന നടത്തി.
റസ്റ്റോറന്റിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ഭക്ഷണ സാധനങ്ങളിലും എലികള്‍ തൊട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ മനസ്സിലായി. തുടർന്ന് ആരോഗ്യവിഭാഗം അധികൃതര്‍ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.